പരിപ്പുവട ഉണ്ടാക്കാന്‍ പഠിക്കാം

മലയാളികള്‍ക്ക് പ്രിയപ്പെട്ട  വിഭവമാണ് പരിപ്പുവട .കട്ടന്‍ചായയും പരിപ്പുവടയും കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം കിട്ടിയ വിഭവങ്ങളാണെന്ന് പറയാം.രുചികരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകള്‍

  • കടല/തൂവരപ്പരിപ്പ്   – 1 കപ്പ്
  • ഇഞ്ചി                 – ഒരു ചെറിയ കഷണം
  • വറ്റല്‍ മുളക്          – 3 എണ്ണം
  • ചെറിയ ഉള്ളി         – 12 എണ്ണം
  • കറിവേപ്പില           – 1 തണ്ട്
  • ഉപ്പ്                     -ആവശ്യത്തിന്
  • എണ്ണ                   -വറുക്കാനാവശ്യമായത്

തയ്യാറാക്കാം

രണ്ട് മണിക്കൂര്‍ കുതിര്‍ത്ത പരിപ്പ് വെള്ളം ഊറ്റിയെടുക്കുക. ശേഷം അധികം അരയാതെ,വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക

ഇഞ്ചിയും വറ്റല്‍ മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചെറുതായി മുറിച്ചെടുക്കുക  ഈ കൂട്ട് അരച്ച പരിപ്പില്‍ ചേര്‍ക്കുക. ശേഷം  ഉപ്പും ചേര്‍ത്ത് നന്നായി കുഴക്കുക

ചെറിയ ഉരുളയായി ഉരൂട്ടിയ ശേഷം കൈയില്‍ വച്ച് പതിയെ അമര്‍ത്തി ചൂടായ എണ്ണയിലേക്കിടുക. രണ്ടു വശവും മറിച്ചിട്ട് ബ്രൗണ്‍നിറമായാല്‍ കോരിയെടുക്കാം.

prp

Leave a Reply

*