യൂബറിന്റെ ഡ്രൈവറില്ലാ കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

സാന്‍ഫ്രാന്‍സിസ്കോ: യൂബറിന്‍റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച്‌ വഴിയാത്രക്കാരി മരിച്ചു.  സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഞായറാഴ്ച രാത്രി പത്തുമണിയോടെ അരിസോണയിലെ ടെംപെയിലായിരുന്നു സംഭവം.    റോഡ് മുറിച്ചുകടക്കവെയാണ് അപകടമെന്ന് ടെംപെ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.  സ്വയം നിയന്ത്രിത മോഡില്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. മറ്റു യാത്രക്കാരുണ്ടായിരുന്നില്ല.

അപകടത്തെ തുടര്‍ന്ന് യൂബര്‍ സ്വയംനിയന്ത്രിത വാഹന പരീക്ഷണ പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ടൊറന്‍റോ, സാന്‍ഫ്രാന്‍സിസ്കോ, പിറ്റ്സ്ബര്‍ഗ്, ടെംപെ എന്നിവിടങ്ങളിലെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ അനുമതി നല്‍കിയിട്ടുള്ള സംസ്ഥാനമാണ് അരിസോണയെന്നു ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

prp

Related posts

Leave a Reply

*