2020 ഓടെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്ന് കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും. ‘വിന്‍ഡോസ് 7’ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഇതോടെ ഉപഭോക്താക്കള്‍ എല്ലാവരും വിന്‍ഡോസ് 10 ലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ വിന്‍ഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം. […]

ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ് സുക്കര്‍ബര്‍ഗ്​

സാന്‍ ഫ്രാന്‍സിസ്​കോ: അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ്​ ഫേസ്​ബുക്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ മാര്‍ക്​ സക്കര്‍ബര്‍ഗ്​. ബ്രി​ട്ട​ന്‍ ആ​സ്​​ഥാ​ന​മാ​യു​ള്ള ​കേം ബ്രി​ജ്​ അ​ന​ല​റ്റി​ക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ്​ സക്കര്‍ബര്‍ഗ്​ തെറ്റ്​ സമ്മതിച്ച്‌​ മാപ്പു പറഞ്ഞത്​. ത​​​ന്‍റെ കമ്പനി അബദ്ധം ചെയ്​തിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്​തമായ നടപടികള്‍ സ്വീകരിക്കും- ഫേസ്​ബുക്ക്​ പോസ്​റ്റില്‍ സക്കര്‍ ബര്‍ഗ്​ പറഞ്ഞു. എന്ത്​ തെറ്റാണ്​ കമ്പനി ചെയ്​തതെന്ന്​ പോസ്​റ്റില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്‌​ […]

യൂബറിന്റെ ഡ്രൈവറില്ലാ കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

സാന്‍ഫ്രാന്‍സിസ്കോ: യൂബറിന്‍റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച്‌ വഴിയാത്രക്കാരി മരിച്ചു.  സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാത്രി പത്തുമണിയോടെ അരിസോണയിലെ ടെംപെയിലായിരുന്നു സംഭവം.    റോഡ് മുറിച്ചുകടക്കവെയാണ് അപകടമെന്ന് ടെംപെ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.  സ്വയം നിയന്ത്രിത മോഡില്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് യൂബര്‍ സ്വയംനിയന്ത്രിത വാഹന പരീക്ഷണ പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ടൊറന്‍റോ, സാന്‍ഫ്രാന്‍സിസ്കോ, […]