2020 ഓടെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്ന് കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും. ‘വിന്‍ഡോസ് 7’ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഇതോടെ ഉപഭോക്താക്കള്‍ എല്ലാവരും വിന്‍ഡോസ് 10 ലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്.

അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ വിന്‍ഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം.

ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളില്‍ 36.9 ശതമാനം വിന്‍ഡോസ് 7ഉം 4.41 ശതമാനം വിന്‍ഡോസ് 8. 1 ഉം 4.45 ശതമാനം വിന്‍ഡോസ് എക്‌സ്പിയുമാണ്. വിന്‍ഡോസ് 7 ന്‍റെ ലൈസന്‍സുള്ള കമ്പനികള്‍ക്ക് 2023 വരെ ഉപയോഗപ്പെടുത്താം.

prp

Related posts

Leave a Reply

*