ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ് സുക്കര്‍ബര്‍ഗ്​

സാന്‍ ഫ്രാന്‍സിസ്​കോ: അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ്​ ഫേസ്​ബുക്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ മാര്‍ക്​ സക്കര്‍ബര്‍ഗ്​. ബ്രി​ട്ട​ന്‍ ആ​സ്​​ഥാ​ന​മാ​യു​ള്ള ​കേം ബ്രി​ജ്​ അ​ന​ല​റ്റി​ക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ്​ സക്കര്‍ബര്‍ഗ്​ തെറ്റ്​ സമ്മതിച്ച്‌​ മാപ്പു പറഞ്ഞത്​.

ത​​​ന്‍റെ കമ്പനി അബദ്ധം ചെയ്​തിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്​തമായ നടപടികള്‍ സ്വീകരിക്കും- ഫേസ്​ബുക്ക്​ പോസ്​റ്റില്‍ സക്കര്‍ ബര്‍ഗ്​ പറഞ്ഞു. എന്ത്​ തെറ്റാണ്​ കമ്പനി ചെയ്​തതെന്ന്​ പോസ്​റ്റില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്‌​ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു. വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തും. ഫേസ്ബുക്ക് ആരംഭിച്ചയാളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൊണ്ട് കൈകാര്യം ചെയ്യുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സി കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്‍റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ആരോപണം കോണ്‍ഗ്രസ് തള്ളിയെങ്കിലും ഇതില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടാല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഇന്ത്യയില്‍ വിളിച്ചുവരുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

ആപ്പ്​ ഡെവലപ്പര്‍മാര്‍ക്ക്​ ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത്​ നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക്​ ലഭ്യമാക്കുന്നത്​ തടയുന്നതിനുള്ള സംവിധാനം അംഗങ്ങള്‍ക്കായി ഒരുക്കുമെന്നും​ അദ്ദേഹം വ്യക്​തമാക്കി.

 

prp

Related posts

Leave a Reply

*