ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ് സുക്കര്‍ബര്‍ഗ്​

സാന്‍ ഫ്രാന്‍സിസ്​കോ: അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ള്‍ ചോ​ര്‍​ത്തി​യ സംഭവത്തില്‍ മാപ്പു പറഞ്ഞ്​ ഫേസ്​ബുക്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ മാര്‍ക്​ സക്കര്‍ബര്‍ഗ്​. ബ്രി​ട്ട​ന്‍ ആ​സ്​​ഥാ​ന​മാ​യു​ള്ള ​കേം ബ്രി​ജ്​ അ​ന​ല​റ്റി​ക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ്​ സക്കര്‍ബര്‍ഗ്​ തെറ്റ്​ സമ്മതിച്ച്‌​ മാപ്പു പറഞ്ഞത്​. ത​​​ന്‍റെ കമ്പനി അബദ്ധം ചെയ്​തിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്​തമായ നടപടികള്‍ സ്വീകരിക്കും- ഫേസ്​ബുക്ക്​ പോസ്​റ്റില്‍ സക്കര്‍ ബര്‍ഗ്​ പറഞ്ഞു. എന്ത്​ തെറ്റാണ്​ കമ്പനി ചെയ്​തതെന്ന്​ പോസ്​റ്റില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്‌​ […]