കൊച്ചിയില്‍ ലസ്സി ഗോഡൗണില്‍ റെയ്ഡ്; കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നത്

കൊച്ചി: എറണാകുളത്തെ അറിയപ്പെടുന്ന ഗോഡൗണില്‍ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്.

എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികള്‍ ചേര്‍ത്ത ലസ്സി പിടികൂടിയത്.

കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ടവുമെല്ലാം ഇവിടെ കണ്ടെത്തി. കൂടാതെ നിര്‍മ്മാണത്തിനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ ടോയ്ലറ്റില്‍ നിന്ന്. ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ആ ലസ്സികള്‍ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗണ്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനുള്ളില്‍ കണ്ടത്  തീര്‍ത്തും വൃത്തിഹീനമായ കാഴ്ചകളായിരുന്നു.

ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്‍റ് പറഞ്ഞു. അടുത്തിടെ നിരവധി ലസ്സി ഷോപ്പുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലാണ് കൂടുതലും.

10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ ബെംഗലുരു ആസ്ഥാനമായ ലസ്സി ഷോപ്പ് ഉടമകള്‍ ഈടാക്കുന്നത്. ആ നിലയ്ക്ക് നിരവധിയാളുകള്‍ ഇവയുടെ ഫ്രാഞ്ചൈസികള്‍ തുടങ്ങുകയായിരുന്നു. കൊച്ചിയില്‍ മാത്രം 60ലേറെ ലസ്സി ഷോപ്പുകളുണ്ടെന്നാണ് കണക്ക്.

prp

Related posts

Leave a Reply

*