10 കോടിയുടെ മോതിരം; 1.40 കോടിയുടെ വാച്ച്‌; നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ്;

മുംബൈ:പഞ്ചാബ് നാഷണ്ല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. സമുദ്ര മഹല്‍ എന്ന നീരവിന്‍റെ വസതിയില്‍ മൂന്ന് ദിവസം നടത്തിയ പരിശോധനയില്‍ വജ്രം പതിപ്പിച്ച പത്ത് കോടിയുടെ ഒരു മോതിരം, ഒന്നരക്കോടിയുടെ വാച്ച്‌, പതിനഞ്ച് കോടിയുടെ ആന്‍റിക് ആഭരണങ്ങള്‍, എംഎഫ് ഹുസൈന്‍റേത് അടക്കമുള്ള അപൂര്‍വ്വമായിട്ടുള്ള പെയിന്‍റിങ്ങുകള്‍ എന്നിവയാണ് വകുപ്പ് കണ്ടെത്തിയത്. ഇതുവരെ മോദിയുടെ സ്ഥാപനങ്ങളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും […]

കൊച്ചിയില്‍ ലസ്സി ഗോഡൗണില്‍ റെയ്ഡ്; കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നത്

കൊച്ചി: എറണാകുളത്തെ അറിയപ്പെടുന്ന ഗോഡൗണില്‍ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികള്‍ ചേര്‍ത്ത ലസ്സി പിടികൂടിയത്. കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ടവുമെല്ലാം ഇവിടെ കണ്ടെത്തി. കൂടാതെ നിര്‍മ്മാണത്തിനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ ടോയ്ലറ്റില്‍ […]