10 കോടിയുടെ മോതിരം; 1.40 കോടിയുടെ വാച്ച്‌; നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ്;

മുംബൈ:പഞ്ചാബ് നാഷണ്ല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി.

സമുദ്ര മഹല്‍ എന്ന നീരവിന്‍റെ വസതിയില്‍ മൂന്ന് ദിവസം നടത്തിയ പരിശോധനയില്‍ വജ്രം പതിപ്പിച്ച പത്ത് കോടിയുടെ ഒരു മോതിരം, ഒന്നരക്കോടിയുടെ വാച്ച്‌, പതിനഞ്ച് കോടിയുടെ ആന്‍റിക് ആഭരണങ്ങള്‍, എംഎഫ് ഹുസൈന്‍റേത് അടക്കമുള്ള അപൂര്‍വ്വമായിട്ടുള്ള പെയിന്‍റിങ്ങുകള്‍ എന്നിവയാണ് വകുപ്പ് കണ്ടെത്തിയത്.

ഇതുവരെ മോദിയുടെ സ്ഥാപനങ്ങളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ 7638 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. നീരവ് മോദിയുമായി ബന്ധപ്പെട്ട 251 കേന്ദ്രങ്ങളിലാണ് എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയത്.നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ചേര്‍ന്ന് ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ച്‌ പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 11,505 കോടി രൂപയുടെ തിരിമറി നടത്തി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

ചില പ്രത്യേക അക്കൗണ്ടുകളിലൂടെയായിരുന്നു പണം തിരിമറി നടത്തിയതെന്ന് ബാങ്ക് തന്നെയാണ് വ്യക്തമാക്കിയത്. സംഭവത്തില്‍ ബാങ്കിലെ പത്ത് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. നീരവിനും ചോക്സിക്കുമെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്‍റും അന്വേഷണം നടത്തിവരികയാണ്. വിദേശത്ത് കടന്ന ഇരുവരേയും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

prp

Related posts

Leave a Reply

*