ജലദോഷത്തിന് ചികിത്സതേടിയ യുവതിയ്ക്ക് നഷ്ടമായത് കയ്യും കാലും

ജലദോഷത്തിന് ചികിത്സ തേടിയ യുവതിയ്ക്ക് കയ്യും കാലും നഷ്ടമായി. 38 കാരിയായ ടിഫാനി കിങ്ങിനാണ് ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെ രണ്ടു കാലും കയ്യും നഷ്ടമായത്.

20 വയസുള്ളപ്പോള്‍ ടിഫാനിയ്ക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. അത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്‍റ്  മരുന്ന് ദീര്‍ഘകാലം കഴിച്ചിരുന്നു. ഇക്കാരണത്താല്‍ ടിഫാനിയ്ക്ക് അടിക്കടി ജലദോഷം വരുന്നതും പതിവായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വന്നപ്പോഴും അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍, രാത്രിയോടെ ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടപ്പോള്‍ ടിഫാനിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും ബോധം നഷ്ടമായിരുന്നു. വിദഗ്ധ പരിശോധനയില്‍ ബാക്ടീരിയല്‍ ന്യൂമോണിയയെന്ന് സ്ഥിരീകരിച്ചു.

ഇതിനിടെ, ടിഫാനിയുടെ സ്ഥിതി അതീവ ഗുരുതരമായി. ജീവന്‍ തിരികെ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. രക്തയോട്ടം കുറഞ്ഞതോടെ കൈകളും കാലുകളും മുറിച്ചു നീക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അങ്ങനെ കഠിന ശ്രമങ്ങള്‍ക്ക് ഒടുവില്‍ ടിഫാനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍, അവള്‍ക്ക് കൈകാലുകള്‍ നഷ്ടമായി. ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് ടിഫാനി. കൈകാലുകള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനത്തിലാണ് അവര്‍.

prp

Related posts

Leave a Reply

*