കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ 3G വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്പരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ഉറപ്പ് പാഴായി. കണ്ണൂര്‍ കീഴാറ്റൂരിലെ […]

കീഴാറ്റൂര്‍ ബൈപ്പാസ്: നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം

കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി […]

വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച്‌ ഉടനില്ല

കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോങ് മാര്‍ച്ച്‌ ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്നും ഇവിടെ  വെച്ച്‌ ‘കേരളം തിരുവനന്തപുരത്തേക്ക്’ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വയല്‍ക്കിളികളുടെ ഇന്നുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ചെങ്ങന്നൂരിലെ ആകാശത്തും വയല്‍ക്കിളികള്‍ പറന്നേക്കും എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ, സര്‍ക്കാരിനെതിരെ താക്കീതായി വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച്‌ ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ ലോങ് മാര്‍ച്ച്‌ […]

വഴിതെറ്റിയ വയല്‍ക്കിളികളെ നേര്‍വഴിക്ക് നയിക്കേണ്ടത് സഖാക്കള്‍: പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ദേശീയപാത വിരുദ്ധരല്ലെന്നും വഴി തെറ്റിയ അവരെ നേര്‍വഴിക്ക് നയിക്കേണ്ടത് സി.പി.എം സഖാക്കളാണെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സി.പി.എമ്മിന്‍റെ നിലപാട് പരസ്യമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണ്. അതിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ […]

വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഇന്ന് ബിജെപി കര്‍ഷക രക്ഷാ മാര്‍ച്ച്‌

ക​ണ്ണൂ​ര്‍: കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പോരാടുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച്‌ ഇന്ന്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന  മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരക്ഷാമാര്‍ച്ച്‌ ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച്‌ വൈകുന്നേരം 6 മണിക്ക് സ്‌റ്റേഡിയംകോര്‍ണറില്‍ സമാപിക്കും. സിനിമാ സംവിധായകന്‍ അലിഅക്ബര്‍, സിനിമാതാരം മേനകസുരേഷ്, പുരോഗമനകലാസാഹിത്യസംഘം മുന്‍സംസ്ഥാനസമിതി അംഗമായിരുന്ന […]

കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് എം മുകുന്ദന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. സമരത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്‌തെന്നും ബിജെപി സമരം നടത്തുന്നിടത്ത് എങ്ങനെപോകുമെന്നും എം മുകുന്ദന്‍ ചോദിച്ചു. കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടത്. ആര് ജയിക്കും എന്നതല്ല പ്രധാനമെന്നും എം മുകുന്ദന്‍ പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. […]

കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമമെന്ന് കോടിയേരി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ എ.കെ.ജിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈ​പ്പാ​സി​നെ​തിരെ സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ അതില്‍ നിന്ന് പി​ന്തി​രി​യ​ണം. ഭൂ​മി വി​ട്ടു​കൊടു​ക്കാ​ന്‍ ത​യാ​റാ​യ​വ​രെ​പ്പോ​ലും ആര്‍.എസ്.എസ് പി​ന്തി​രി​പ്പി​ക്കു​കയാണ്. ബൈപ്പാസിന്‍റെ   അലൈന്‍​മെന്‍റ് തീ​രു​മാ​നി​ച്ച​ത് ദേ​ശീ​യ പാ​ത അ​തോറി​റ്റി​യാ​ണ്. കേ​ന്ദ്ര​ സര്‍ക്കാ​ര്‍ തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മാ​ണ് സംസ്ഥാനത്തി​നു​ള്ള​ത്. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ നയം. സ​ര്‍​ക്കാ​രി​നെ അ​ട്ടി​മറി​ക്കാ​ന്‍ […]

വയല്‍ക്കിളികളെ നേരിടാന്‍ സി.പി.എമ്മിന്‍റെ ‘നാടിന് കാവല്‍’

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ സി.പി.എമ്മും സമരത്തിലേക്ക്. നാട് കാവലെന്ന പേരില്‍ നടത്തുന്ന സമരത്തിനായി സി.പി.എം കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കും. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് സി.പി.എം മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 25ന് കേരളത്തിലെ വിവിധ സംഘടനകള്‍ വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മും പ്രത്യക്ഷ സമരവുമായി വയല്‍കിളികല്‍ക്കെതിരെ രംഗത്തു വരുന്നത്. കഴിഞ്ഞദിവസം മന്ത്രി ജി സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും വയല്‍കിളികളുടെ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. […]

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാര്‍: ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.  കീഴാറ്റൂരിലെ ബൈപ്പാസ്​ നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തി​​െന്‍റ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണ്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.   പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 […]