വഴിതെറ്റിയ വയല്‍ക്കിളികളെ നേര്‍വഴിക്ക് നയിക്കേണ്ടത് സഖാക്കള്‍: പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ദേശീയപാത വിരുദ്ധരല്ലെന്നും വഴി തെറ്റിയ അവരെ നേര്‍വഴിക്ക് നയിക്കേണ്ടത് സി.പി.എം സഖാക്കളാണെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സി.പി.എമ്മിന്‍റെ നിലപാട് പരസ്യമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണ്. അതിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ സമരം നടത്തുന്നവരൊക്കെ വിരുദ്ധര്‍ ആണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല.

ചില തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിലുള്ള ആശയപരവും പ്രയോഗികവുമായിട്ടുള്ള നേതൃത്വം എന്ന് വ്യക്തമായിട്ടുണ്ട്. ബൈപ്പാസ് വിരുദ്ധ സമരത്തെ പുതിയ തലത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ഇത്തരം ശക്തികളാണ്. അതിനാല്‍ അത്തരക്കാരെ ഒറ്റപ്പെടുത്തണം. എന്നാല്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സമരത്തിലേക്ക് വഴി തെറ്റിയവരെ രാഷ്ട്രീയ എതിരാളികളാക്കി ചിത്രീകരിക്കുന്ന ചില പ്രവണതകള്‍ കാണുന്നുണ്ട്. അതിനോട് യോജിക്കാനാവില്ലെന്നും ജയരാജന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*