പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊല​യാ​ളി പ​രാ​മ​ര്‍​ശം; കെ.​കെ. ര​മ​യ്ക്കെ​തി​രേ കേസ്

കോഴിക്കോട് : വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും കണ്ണൂര്‍ മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച്‌ ആക്ഷേപിച്ചുവെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസെടുത്തു. രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ. ര​മ ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​നെ​തി​രെ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് […]

മൂന്ന് മാസം ജയിലില്‍ കിടന്നാലും ജയരാജനെതിരായ പോസ്റ്റ് പിന്‍വലിക്കില്ല: ഷാഫി പറമ്പില്‍

തിരുവവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വടകര സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ വക്കീല്‍ നോട്ടീസ്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍,​ മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്‍റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി ജയരാജനെതിരെ പറഞ്ഞത്. ഇതിനെതിരെയാണ് ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം മൂന്ന് ദിവസം കൊണ്ടല്ല 30 കൊല്ലം […]

പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു, സംഘര്‍ഷ ഭീതിയില്‍ വടകര

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ ഇടത്മുന്നണി സ്ഥാനാര്‍ത്ഥി പി.ജയരാജന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചുമരെഴുത്ത് നടത്തിയ മതില്‍ അപ്പാടെ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് തലശ്ശേരി കൊമ്മല്‍വയലില്‍ മതില്‍ തകര്‍ത്ത സംഭവമുണ്ടായത്. മതില്‍ തകര്‍ത്തത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവസ്ഥലം സി.പി.എം സംസ്ഥാന സെക്രട്ടറിയും സ്ഥലം എം.എല്‍.എയുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണം ഓരോ ദിവസം പിന്നിടുമ്പോഴും വടകരയില്‍ സംഘര്‍ഷ ഭരിതമാവുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര കോളേജില്‍ പ്രചരണത്തിനായെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ […]

‘തെരഞ്ഞെടുപ്പല്ലേ, എതിരാളികള്‍ നല്ലതു പറയില്ലല്ലോ’; ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലടച്ച തത്തയെന്ന് പി ജയരാജന്‍

വടകര: താന്‍ വിജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന കെ.കെ രമയുടെ വാക്കുകള്‍ക്ക് മറുപടിയുമായി പി ജയരാജന്‍. എത്ര മോശമായി ചിത്രീകരിച്ചാലും വടകരയിലെ വോട്ടര്‍മാര്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെപ്പറ്റി നല്ലതുപറയുമെന്ന് കരുതാന്‍ കഴയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ”ജയരാജന്‍ വിജയിച്ചാല്‍ ടിപി ചന്ദ്രശേഖരനെപ്പോലെ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടും എന്നായിരുന്നു കെ. കെ രമ അഭിമുഖത്തില്‍ പറഞ്ഞത്. […]

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കും, ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടും; ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ

ക​ണ്ണൂ​ര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് ആണ് പിടിയിലായത്. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗ​ണ്‍ എ​സ്‌ഐ ശ്രീ​ജി​ത്തും സംഘവും കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ല്‍ വ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാസങ്ങളായി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ണ് യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. നി​ര​വ​ധി […]

വഴിതെറ്റിയ വയല്‍ക്കിളികളെ നേര്‍വഴിക്ക് നയിക്കേണ്ടത് സഖാക്കള്‍: പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ദേശീയപാത വിരുദ്ധരല്ലെന്നും വഴി തെറ്റിയ അവരെ നേര്‍വഴിക്ക് നയിക്കേണ്ടത് സി.പി.എം സഖാക്കളാണെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സി.പി.എമ്മിന്‍റെ നിലപാട് പരസ്യമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണ്. അതിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ […]