മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കും, ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടും; ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ

ക​ണ്ണൂ​ര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് ആണ് പിടിയിലായത്.

ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗ​ണ്‍ എ​സ്‌ഐ ശ്രീ​ജി​ത്തും സംഘവും കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ല്‍ വ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാസങ്ങളായി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ണ് യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്.

നി​ര​വ​ധി ത​വ​ണ ഭീ​ഷ​ണി ഫോ​ണ്‍ കോ​ളു​ക​ള്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

prp

Related posts

Leave a Reply

*