കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമമെന്ന് കോടിയേരി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ എ.കെ.ജിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈ​പ്പാ​സി​നെ​തിരെ സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ അതില്‍ നിന്ന് പി​ന്തി​രി​യ​ണം. ഭൂ​മി വി​ട്ടു​കൊടു​ക്കാ​ന്‍ ത​യാ​റാ​യ​വ​രെ​പ്പോ​ലും ആര്‍.എസ്.എസ് പി​ന്തി​രി​പ്പി​ക്കു​കയാണ്. ബൈപ്പാസിന്‍റെ   അലൈന്‍​മെന്‍റ് തീ​രു​മാ​നി​ച്ച​ത് ദേ​ശീ​യ പാ​ത അ​തോറി​റ്റി​യാ​ണ്.

കേ​ന്ദ്ര​ സര്‍ക്കാ​ര്‍ തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മാ​ണ് സംസ്ഥാനത്തി​നു​ള്ള​ത്. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ നയം. സ​ര്‍​ക്കാ​രി​നെ അ​ട്ടി​മറി​ക്കാ​ന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

prp

Related posts

Leave a Reply

*