ഒ​മ്പതാം ക്ലാ​സു​കാ​രി​യു​ടെ മ​ര​ണം; ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: നോ​യി​ഡ​യി​ല്‍ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സംഭവത്തില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം. മ​യൂ​ര്‍​വി​ഹാ​റി​ലെ അ​ല്‍​കോ​ണ്‍ പബ്ലിക് സ്കൂ​ളി​നു മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​യെ അ​ധ്യാ​പ​ക​ര്‍ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥി​യു​ടെ നോ​ട്ട് ബു​ക്കി​ല്‍ താ​ന്‍ പ​രാ​ജ​യ​മാ​ണെ​ന്ന കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആറുമണിയേടെ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ടു. ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെക്കുറിച്ച്‌ മകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും താന്‍ നന്നായി പരീക്ഷയെഴുതിയാലും ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കാറുണ്ടായ ഈ രണ്ടുപേരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അവള്‍ ഭയപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അവര്‍ ദുരുദ്ദേശ്യത്തോടെ സമീപിച്ചതായി അവള്‍ പറഞ്ഞിരുന്നു. എന്നാല്‍ താനും ഒരു അധ്യാപകനായതിനാല്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല എന്നാണ് കരുതിയത്- പിതാവ് പൊലീസിനോട് പറഞ്ഞു.

 

 

 

prp

Related posts

Leave a Reply

*