ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍

ചെന്നൈ: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം. നടരാജന്‍ (74) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. നെഞ്ച് വേദനയും ശ്വാസകോശ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിറുത്തി വന്നത്. രണ്ട് മാസം മുന്‍പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു നടരാജന്‍.

ഇതിനിടെ ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി  ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്കു  പരോള്‍ അനുവദിച്ചു. 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്. ഇന്ന്‍ രാവിലെ പത്തരയോടെ ശശികല ജയില്‍മോചിതയാകുമെന്നാണ് സൂചനകള്‍.

 

 

 

prp

Related posts

Leave a Reply

*