ജയലളിതയുടെ മരണം; കൂടുതല്‍ വെളിപ്പെടുത്തലുമായി ശശികല

ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ.ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷനോടായിരുന്നു ശശികലയുടെ വെളിപ്പെടുത്തല്‍. 2016 സെപ്റ്റംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വളരെ സമ്മര്‍ദത്തിലായിരുന്നു അമ്മയെന്നും ശശികല പറഞ്ഞു. രാത്രി 9.30 മണിയോടെ പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞപ്പോള്‍ ‘അമ്മ’ സമ്മതിച്ചില്ല. അവര്‍ പുറത്തേക്കു പോയയുടന്‍ താന്‍ ഡോക്ടറെ വിളിച്ച്‌ ആംബുലന്‍സ് […]

ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍

ചെന്നൈ: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം. നടരാജന്‍ (74) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. നെഞ്ച് വേദനയും ശ്വാസകോശ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിറുത്തി വന്നത്. രണ്ട് മാസം മുന്‍പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു നടരാജന്‍. ഇതിനിടെ ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി  ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന […]

ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്. ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും […]

ശശികലയ്ക്ക് പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ മാറ്റി വയ്ക്കല്‍  ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കുന്നതിനായാണ് അഞ്ചു ദിവസത്തെ  പരോള്‍ അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് മറ്റു മന്ത്രിമാരെ കാണുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്.        15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു.  ഈ  അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ  ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്.   […]