ശശികലയ്ക്ക് പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ മാറ്റി വയ്ക്കല്‍  ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കുന്നതിനായാണ് അഞ്ചു ദിവസത്തെ  പരോള്‍ അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് മറ്റു മന്ത്രിമാരെ കാണുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്.

       15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു.  ഈ  അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ  ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്.

 

 

 

 

prp

Related posts

Leave a Reply

*