ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ‘വില്ല’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

ആരാധകരെ കിടിലം കൊള്ളിക്കാന്‍ മലയാളത്തിന്‍റെ സ്വന്തം  ലാലേട്ടന്‍ വീണ്ടും വരികയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. നായികയായി  അഭിനയിക്കുന്നത്  മഞ്ജു വാര്യരാണ്.

 

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലൂടെ  കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും  മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.  കൂടാതെ  തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി  വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. റോക്ലൈന്‍  എന്‍റര്‍ടെയ്ന്‍മെന്‍റ്  പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

prp

Related posts

Leave a Reply

*