അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 മരണം

തവാങ്ങ് : അരുണാചല്‍പ്രദേശില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ചു സൈനികര്‍ മരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിശീലനപ്പറക്കലിനിടെയാണ്  വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റര്‍ തവാങ്ങിനു  സമീപം അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ ആറിന് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അഞ്ച്  എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും രണ്ട് സൈനികരുമടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തിലെ ഏറ്റവും അത്യാധുനിക സൈനിക ചരക്ക് ഹെലികോപ്ടറാണ് എംഐ17 വി5.   2011 ഏപ്രിലില്‍ തവാങ്ങില്‍ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചിരുന്നു.

prp

Leave a Reply

*