താര മാമാങ്കത്തിനായി വില്ലന്‍ വരുന്നു…അഡ്വാന്‍സ് ബുക്കിംഗ് 22ന്ആരംഭിക്കും

മലയാള സിനിമാ ലോകത്തെ താരരാജാവ്  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 22ന് ആരംഭിക്കും.  ഇരുപത്തിയഞ്ച് കോടിക്കടുത്ത് ചെലവിട്ട്  റോക്ലൈന്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷ് ആണ്ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം  27 നാണ്  വില്ലന്‍  തിയേറ്ററുകളിലെത്തുന്നത്.റിലീസ് ചെയ്യുന്ന ദിവസം എട്ടു മണിക്കായിരിക്കും ആദ്യ ഷോ തുടങ്ങുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.  മലയാളികളുടെ സ്വന്തം മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാലും […]

ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ‘വില്ല’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

ആരാധകരെ കിടിലം കൊള്ളിക്കാന്‍ മലയാളത്തിന്‍റെ സ്വന്തം  ലാലേട്ടന്‍ വീണ്ടും വരികയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. നായികയായി  അഭിനയിക്കുന്നത്  മഞ്ജു വാര്യരാണ്.   ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലൂടെ  കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും  മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.  കൂടാതെ  തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, […]