താര മാമാങ്കത്തിനായി വില്ലന്‍ വരുന്നു…അഡ്വാന്‍സ് ബുക്കിംഗ് 22ന്ആരംഭിക്കും

മലയാള സിനിമാ ലോകത്തെ താരരാജാവ്  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 22ന് ആരംഭിക്കും.  ഇരുപത്തിയഞ്ച് കോടിക്കടുത്ത് ചെലവിട്ട്  റോക്ലൈന്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷ് ആണ്ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഈ മാസം  27 നാണ്  വില്ലന്‍  തിയേറ്ററുകളിലെത്തുന്നത്.റിലീസ് ചെയ്യുന്ന ദിവസം എട്ടു മണിക്കായിരിക്കും ആദ്യ ഷോ തുടങ്ങുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.  മലയാളികളുടെ സ്വന്തം മഞ്ജു വാര്യരാണ് നായിക.

തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും തെലുങ്ക് താരങ്ങളായ ശ്രീകാന്തും റാഷി ഖന്നയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി  വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

 

prp

Related posts

Leave a Reply

*