‘ഹിസ്റ്ററി ഓഫ് ജോയ്’യുടെ ആദ്യ ടീസര്‍ പുറത്ത്

‘മെക്സിക്കന്‍ അപാരത’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത  വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിന്‍റെ  ആദ്യ ടീസര്‍ പുറത്തിറങ്ങി.

സംവിധായകന്‍ വിനയന്‍റെ  മകന്‍ വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ, ശിവകാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനയ് ഫോര്‍ട്ട്, എസ് പി ശ്രീകുമാര്‍, ജോജു ജോര്‍ജ്, പി ബാലചന്ദ്രന്‍, സുനില്‍ സുഗദ, കോട്ടയം പ്രദീപ്, നസീര്‍ സംക്രാന്തി, ഗോകുല്‍, നോബി, ലിയോണ എന്നിവരാണ് മറ്റു താരങ്ങള്‍.

ശിവപാര്‍വതി ഫിലിംസിന്‍റെ  ബാനറില്‍ ടി എസ് ശശിധരന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ  തിരക്കഥയും  സംഭാഷണവും വിഷ്ണു ഗോവിന്ദന്‍, പി അനൂപ്, സച്ചിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

prp

Leave a Reply

*