ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്.

ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടന്നു.

ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരില്‍ ഡല്‍ഹിയില്‍ എത്തിയ സൂകേശിനെ നേരത്തെ അറസ്റ്റു ചെയതിരുന്നു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകള്‍ നടത്തിയത്.  ധനമന്ത്രാലയത്തിലെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നി​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അടിസ്ഥാനത്തിലായിരുന്നു അ​​​ന്വേ​​​ഷ​​​ണം.

 

prp

Related posts

Leave a Reply

*