പൊന്നമ്പല നട തുറന്നു; ഇനി എങ്ങും ശരണംവിളിയുടെ നാളുകള്‍

ശബരിമല: മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൃശ്ചികപ്പുലരി മുതല്‍ കറുപ്പുടുത്ത് മുദ്രയണിഞ്ഞ് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സ്വാമിയുടെ സന്നിധിയിലേക്കൊഴുകും.

പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ ശരണ മന്ത്രങ്ങള്‍ സന്നിധാനത്ത് അലയടിച്ചു. നാല്‍പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്‍റെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.ഓരോ മണ്ഡല കാലവും മനുഷ്യനെ ആദ്ധ്യാത്മികമായി ഉയര്‍ത്തുകയും പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. അയ്യപ്പന്‍ തപസ്സിരുന്ന ഭൂമി എന്ന നിലയില്‍ ശബരിമലയെ തപോഭൂമിയായി കണ്ടു നിരവധിപേര്‍ ശബരിമലയിലേക്ക് എത്തിച്ചേരുന്നു. മാളികപ്പുറത്തും മണ്ഡലകാലത്ത് പ്രത്യേക പൂജകളുണ്ട്.

ഏതായാലും  ഭക്തര്‍ വീണ്ടും കാത്തിരിക്കുകയാണ്. മഞ്ഞും വെയിലും തളര്‍ത്താതെ, ക്ഷീണം  വകവെയ്ക്കാതെ, കലിയുഗ വരദനായ അയ്യപ്പന്‍റെ പുണ്യ ദര്‍ശനത്തിനായി.

 

 

 

 

 

 

prp

Related posts

Leave a Reply

*