മൂന്നാറില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മൂന്നാറില്‍ റവന്യൂ-വനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്‍റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ആധാരം. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍.

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റെ  നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കിയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്.

 

 

 

prp

Related posts

Leave a Reply

*