‘ അല്‍പ വസ്ത്രം ധരിച്ച്‌ നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്’; പദ്മാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണിസേന

ലക്നോ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. ചിത്രത്തിന്‍റെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനവമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനു പ്രവേശനാനുമതി നല്‍കുന്നതിനു മുന്‍പ് അതിലെ ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്‍റെ  അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് പറഞ്ഞു.

‘ അല്‍പ വസ്ത്രം ധരിച്ച്‌ നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ ചിത്രീകരിക്കാനാണോ ശ്രമിക്കുന്നതെന്നു ചോദിച്ചതിനു പിന്നാലെ  ചിത്രത്തിന്‍റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ നശിപ്പിക്കുമെന്നും കാല്‍വി ഭീഷണി മുഴക്കുന്നുണ്ട്.

prp

Related posts

Leave a Reply

*