തന്‍റേടിയായ പോലീസ് ഉദ്യോഗസ്ഥയായി ജ്യോതിക; ‘നാച്ചിയാറി’ന്‍റെ ടീസര്‍ പുറത്ത്

ജ്യോതിക ആദ്യമായി പൊലീസ് റോളിലെത്തുന്ന  ചിത്രമാണ് ‘നാച്ചിയാര്‍’. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ബാലയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

സംഗീത സംവിധായകനും ഗായകനും നടനുമൊക്കെയായ ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. ജിവിയും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നാച്ചിയാറില്‍ പ്രത്യക്ഷപ്പെടുന്നത്. ബാല തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇളയ രാജയുടേതാണ് സംഗീതം.

 

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലെത്തുക. സിനിമയുടെ ടീസറില്‍ ജ്യോതികയുടെ കഥാപാത്രം അസഭ്യം പറയുന്നൊരു രംഗം ഇപ്പോള്‍ തന്നെ വിവാദമായി കഴിഞ്ഞു. മോഹന്‍ലാലിന്‍റെ വില്ലന്‍ സിനിമയുടെ നിര്‍മ്മാതാവ് റോക്ലിന്‍ വെങ്കടേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു.

prp

Related posts

Leave a Reply

*