ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്. ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും […]

ജയ ടിവി ഓഫീസില്‍ റെയ്ഡ്

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് ഇന്ന് രാവിലെ ആറുമണിയോടെ ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.   കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന്‍ വിവേക് നാരായണന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ […]

ഒപ്പം നില്‍ക്കാന്‍ ശശികല M L A മാര്‍ക്ക് ആറുകോടി നല്‍കിയതായി ആരോപണം.

ചെന്നൈ: എടപ്പാടി പളനി സ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണന്‍ എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ പറയുന്നുണ്ട്. സഖ്യകക്ഷി നേതാക്കളായ ഇവര്‍ […]

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രശ്നത്തില്‍ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും

തമിഴക രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, തമിഴ്നാട്ടിലെ രാഷ്ട്രീയ