ഒപ്പം നില്‍ക്കാന്‍ ശശികല M L A മാര്‍ക്ക് ആറുകോടി നല്‍കിയതായി ആരോപണം.

ചെന്നൈ: എടപ്പാടി പളനി സ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണന്‍ എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ പറയുന്നുണ്ട്. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാ ഡി.എം.കെ ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചവരാണ്.

എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എം.എല്‍.എയാണു ശരവണന്‍. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എം.എല്‍.എമാര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നു ശരവണന്‍ സമ്മതിക്കുന്നു.

prp

Related posts

Leave a Reply

*