ചെന്നൈ: എടപ്പാടി പളനി സ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണന്‍ എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ പറയുന്നുണ്ട്. സഖ്യകക്ഷി നേതാക്കളായ ഇവര്‍ […]

