ശ്രീവത്സം ഗ്രൂപ്പിന്റെ ബിനാമി ഇടപാട്; രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെന്ന് ആരോപണം

ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കെന്ന് റിപ്പോര്‍ട്ട്.നാഗാലാന്‍ഡിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.ആര്‍.പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പുമായി പ്രമുഖ നേതാക്കള്‍ക്ക് അടുത്തബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്.

സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ. ആഞ്ചലോസ് ഒരു മുന്‍ മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്നു ആരോപിച്ച് രംഗത്തെത്തി.ഒരു മുന്‍മന്ത്രിയെന്ന് ആഞ്ചലോസ് വ്യക്തമായി ആരോപിച്ചിട്ടും യു.ഡി.എഫോ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ വിശദീകരണമൊന്നും നല്‍കിയതുമില്ല. അതേസമയം, ഡി.സി.സി പ്രസിഡന്റ് എം.ലിജു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആരോപണത്തിന്റെ മുന സി.പി.എമ്മിലേക്കും സി.പിഐയിലേക്കും തിരിച്ചുവെച്ചു.

prp

Leave a Reply

*