തട്ടുകടകള്‍ക്ക് കേരളത്തില്‍ ഇനി ഒരേ ബ്രാന്‍ഡ്; തൊഴിലാളികള്‍ക്ക് ഒരേ വേഷം

തിരുവനന്തപുരം: പട്ടണങ്ങളിലെ തട്ടുകടകള്‍  ബ്രാന്‍ഡഡാകുന്നു തൊഴിലാളികള്‍ക്ക്  ഒരേവേഷവും. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തട്ടുകടകള്‍ നവീകരിക്കാന്‍ കേരളം തയ്യാറെടുക്കുന്നു.

2014-ല്‍ കേന്ദ്രം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍  ദേശീയ നഗരഉപജീവന മിഷന്റെ  ചുവടുവെപ്പാണ് തെരുവോരകച്ചവടക്കാരുടെ പുനരധിവാസം. കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മിഷനാണ്. ഇതിന്റെഭാഗമായി തെരുവോര കച്ചവടക്കാരുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി.

93 നഗരസഭാ പ്രദേശങ്ങളിലായി 18,000 തെരുവുകച്ചവടക്കാരുണ്ടെന്നാണ് സര്‍വേഫലം. ഇതില്‍ 60 ശതമാനം പേരും ഭക്ഷ്യവസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യവിപണനശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് പറഞ്ഞു. ഭക്ഷ്യവിപണനത്തില്‍ പാലിക്കേണ്ട ശുചിത്വത്തെപ്പറ്റി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. ഈവര്‍ഷം അവസാനത്തോടെ ബ്രാന്‍ഡിങ്ങിന് തുടക്കംകുറിക്കും.

 

prp

Leave a Reply

*