തമിഴ്​നാട്ടില്‍ എ.​ ഐ.​​എ.​​ഡി.​​എം.​​കെ​​ ലയനം പ്രഖ്യാപിച്ചു

ചെ​ന്നൈ: തമിഴ്​നാട്ടില്‍ എ. ഐ​.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഒ.പി.എസ്​- ഇ.പി.എസ്​ വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ലയനത്തി​​ന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം മറീനാ ബീച്ചിലെ ജയലളിതാ സ്​മാരകത്തില്‍ ഉടന്‍ ഉണ്ടായേക്കും. ഒ.പന്നീര്‍ശെല്‍വവും മുഖ്യമന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​യും പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ്​ ലയനവിവരം അറിയിച്ചത്​.പാര്‍ട്ടി ആസ്ഥാനത്തെിയ പന്നീര്‍ ശെല്‍വത്തിന്​ ഉൗഷ്​മളസ്വീകരണമാണ്​ പ്രവര്‍ത്തകര്‍ നല്‍കിയത്​.
ചരിത്രപ്രധാനമായ ദിവസമാണിന്ന്​. പാര്‍ട്ടി എന്നും ഐക്കത്തോടെയിരിക്കണമെന്നത്​ എം.ജി.ആറി​​ന്‍റെ സ്വപ്​നമായിരുന്നു. മറ്റു പാര്‍ട്ടികളില്‍ ഭിന്നത വന്നതാല്‍ ഒരിക്കലും തിരിച്ചുപോക്ക്​ ഉണ്ടാകാറില്ല. എന്നാല്‍ ഭിന്നത നീക്കാന്‍ കഴിഞ്ഞുവെന്നതാണ്​ എ.​ഐ.​​എ.​​ഡി.​​എം.​​കെയുടെ ശക്തി​. പാര്‍ട്ടി ഒരിക്കലും തകരില്ല എന്നതാണ്​ അത്​ സ്വപ്​നം കണ്ടവരോട്​ പറയാനുള്ളത്​. ജനങ്ങളുടെ ​ക്ഷേമത്തിന്​ വേണ്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കും. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒരുമിച്ച്‌​ മുന്നോട്ടുപോകുമെന്നും ഇ. പളനിസ്വാമി പറഞ്ഞു.

പന്നീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടി കോര്‍ഡിനേറ്ററായി പളനിസ്വാമി പ്രവര്‍ത്തിക്കും.

prp

Related posts

Leave a Reply

*