തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രശ്നത്തില്‍ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും

തമിഴക രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രശ്നത്തില്‍ എന്ത് തീരുമാനത്തിലെത്തുമെന്നാണ് എല്ലാരും കാത്തിരിക്കുന്നത്. അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ താമസിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കൂടാതെ ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗവും ഇന്നു ചേരും.

prp

Related posts

Leave a Reply

*