സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച്‌ മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്.

പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത്  ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.

         അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗങ്ങളും സംഘടിച്ചതോടെ സംഘര്‍ഷം വ്യാപിച്ചു. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു.

   കഴിഞ്ഞ ദിവസമാണ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സമാധാനയോഗം ചേര്‍ന്നത്. ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാനാണ് സിപിഐഎം-ബിജെപി യോഗത്തില്‍ ധാരണയായത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായിരുന്നു.

prp

Related posts

Leave a Reply

*