സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച്‌ മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത്  ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.          അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച […]

തലശ്ശേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

തലശ്ശേരി: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ക്ലീനറും ചൊക്ലി സ്വദേശികളായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പടുന്നു. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‍ രാവിലെ 5.45 ഓടു കൂടിയായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നു വന്ന ബസ് പെരിങ്ങത്തൂര്‍ പാലത്തിന്‍റെ കൈവേലി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി […]

 പാനൂരില്‍ 2 സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

:  പാനൂര്‍ പൂത്തൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേരാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച  നൗഫലിനും വെട്ടേറ്റു. ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി […]