പാനൂരില്‍ 2 സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

:  പാനൂര്‍ പൂത്തൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേരാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച  നൗഫലിനും വെട്ടേറ്റു.

ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

 

prp

Related posts

Leave a Reply

*