ഫേയ്സ്ബുക്ക് വാച്ച്‌ വീഡിയോകളിലും ഇനിമുതല്‍ പരസ്യങ്ങള്‍

വീഡിയോകള്‍ക്ക് മാത്രമായി ഫേയ്സ്ബുക്ക് തുടങ്ങിയ സംരംഭമാണ് വാച്ച്‌. ഇതുവഴി ഫേയ്സ്ബുക്ക് ലക്ഷ്യമിടുന്നത് വീഡിയോ ഉള്ളടക്കത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ്.

എന്നാല്‍ ഫേയ്സ്ബുക്ക് വാച്ച്‌ യഥാര്‍ത്ഥ വീഡിയോ തുടങ്ങുന്നതിന് മുമ്പ്  കൊമേഷ്യല്‍സ് എന്ന് അറിയപ്പെടുന്ന പ്രീറോള്‍ വീഡിയോകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായി ആഡ് ഏജ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീഡിയോ കാണുന്നതിനായി ആളുകള്‍ പരസ്യങ്ങളും കൂടി കാണേണ്ട തരത്തിലല്ല പുതിയ മാതൃക എന്നതിനാല്‍ പ്രീറോളിന്‍റെ ആവശ്യം ഇല്ല എന്നാണ്  ജൂലൈയില്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുക്കന്‍ബര്‍ഗ് പറഞ്ഞിരുന്നത്.

ചെറിയ വീഡിയോ കണ്ടന്‍റുകള്‍ക്ക് വേണ്ടിയല്ല മറിച്ച്‌ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ക്ക് വേണ്ടി പരീക്ഷണം നടത്താനുള്ള ശ്രമങ്ങളിലാണ് ഫേയ്സ്ബുക്ക് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ പരാമര്‍ശിച്ച്‌ കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രീറോളുകള്‍ക്ക് പകരം ഫേയ്സ്ബുക്ക് വാച്ച്‌ പ്ലാറ്റ്ഫോമിലെ വീഡിയോകളില്‍ ടിവി കൊമേഷ്യലുകളിലെ പോലെ മിഡ്റോള്‍ ആഡുകളാണ് അവതരിപ്പിക്കുന്നത്.

prp

Related posts

Leave a Reply

*