തലശ്ശേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

തലശ്ശേരി: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ക്ലീനറും ചൊക്ലി സ്വദേശികളായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പടുന്നു. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‍ രാവിലെ 5.45 ഓടു കൂടിയായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നു വന്ന ബസ് പെരിങ്ങത്തൂര്‍ പാലത്തിന്‍റെ കൈവേലി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

അപകട സമയത്ത് താനടക്കം നാലു പേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവറുടെ മൊഴി. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.

 

 

prp

Related posts

Leave a Reply

*