രണ്ടില ചിഹ്നത്തിന് കൈക്കൂലി: ദിനകരന്‍ അറസ്റ്റില്‍

എ ഐ എ ഡി എം കെ നേതാവ് ദിനകരന്‍ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലാണ് ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ദിനകരനെതിരെ തെളിവുകള്‍ ലഭിച്ചതായും, ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചതുമായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായിരുന്ന ദിനകരനെ സുകേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.

prp

Related posts

Leave a Reply

*