വ്യാജ പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്

അധോലോക നായകന്‍ ഛോട്ടാ രാജന് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഏഴ് വര്‍ഷം തടവ്. വ്യാജ രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ മറ്റു പ്രതികളായ ജയശ്രീ ദത്തത്രേയ രഹാതെ, ദീപക് നടവര്‍ലാല്‍ ഷാ, ലളിതാ ലക്ഷ്മണ്‍ എന്നിവര്‍ക്കും കോടതി ഏഴ് വര്‍ഷം തടവിന് വിധിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാജനെ തീഹാര്‍ ജയിലിലെ തടവില്‍ പ്രവേശിപ്പിക്കുകയും മറ്റ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

prp

Leave a Reply

*