ചെന്നൈ: തമിഴ്നാട്ടില്‍ എ. ഐ.എ.ഡി.എം.കെയിലെ ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ലയനത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം മറീനാ ബീച്ചിലെ ജയലളിതാ സ്മാരകത്തില്‍ ഉടന്‍ ഉണ്ടായേക്കും. ഒ.പന്നീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് ലയനവിവരം അറിയിച്ചത്.പാര്‍ട്ടി ആസ്ഥാനത്തെിയ പന്നീര് ശെല്‍വത്തിന് ഉൗഷ്മളസ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ചരിത്രപ്രധാനമായ ദിവസമാണിന്ന്. പാര്‍ട്ടി എന്നും ഐക്കത്തോടെയിരിക്കണമെന്നത് എം.ജി.ആറിന്റെ സ്വപ്നമായിരുന്നു. മറ്റു പാര്‍ട്ടികളില്‍ ഭിന്നത വന്നതാല്‍ ഒരിക്കലും തിരിച്ചുപോക്ക് ഉണ്ടാകാറില്ല. എന്നാല്‍ ഭിന്നത നീക്കാന്‍ കഴിഞ്ഞുവെന്നതാണ് എ.ഐ.എ.ഡി.എം.കെയുടെ ശക്തി. പാര്‍ട്ടി ഒരിക്കലും […]