അനധികൃത സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ
സെക്രട്ടറി ശശികലയ്ക്ക് വലിയ തിരിച്ചടി. 2014ൽ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധിച്ചിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവച്ചു. ഇനി ശശികല നാലു വർഷം തടവും, 10 കോടി രൂപ പിഴയും അടയ്ക്കണം. കർണാടക സർക്കാർ സുപ്രീംകോടതിക്ക് നല്‍കിയ അപ്പീലിലാണ് ഇപ്പോൾ ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത്. 20 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇങ്ങനെ ഒരു അന്ത്യം. അതേസമയം, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയുടെ സത്യപ്രതിജ്ഞ ഗവർണർ സി. വിദ്യാസാഗർ റാവു വൈകിപ്പിച്ചത് ഈ കേസിൽ വിധി വരുന്നതിനു വേണ്ടിയായിരുന്നുവെന്നു വിലയിരുത്തപ്പെടുന്നു.


