താല്‍ക്കാലിക മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നതായി പ്രതിപക്ഷം അറിയിച്ചു. ഒരു പ്രമുഖ ഇംഗ്ളീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ ജനങ്ങളുടെ ഭാവിയെ കരുതി എത്രയും പെട്ടെന്ന് ഒരു സുസ്ഥിര സര്‍ക്കാര്‍ വരാന്‍ വേണ്ടിയാണ് പൂര്‍ണ്ണമായും തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നിശബ്ദത സംസ്ഥാനത്തിന്‍റെ നില ഗുരുതരമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


