രജനികാന്ത് ബിജെപിയുടെ പാവയാണ്; സൂപ്പര്‍സ്റ്റാറിനെ വിമര്‍ശിച്ച് ഡിഎംകെ

ചെന്നൈ: രാഷ്ട്രീയ പ്രവേശ പ്രഖ്യാപനം നടത്തിയ നടന്‍ രജനികാന്തിനെതിരേ ആദ്യ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ. രജനികാന്ത് ബിജെപിയുടെ കൈയിലെ പാവയാണെന്നായിരുന്നു ഡിഎംകെയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ എഴുതിയ ചോദ്യോത്തര പക്തിയിലായിരുന്നു ഡിഎംകെയുടെ വിമര്‍ശനം.

രജനികാന്തിന്‍റെയോ കമല്‍ഹാസന്‍റെയോ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കില്ലെന്നും ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ ലഭിക്കില്ലെന്നും ഡിഎംകെ മുഖപത്രത്തില്‍ എഴുതി. ദ്രാവിഡ തത്വങ്ങള്‍ നശിപ്പിക്കാന്‍ ബിജെപിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കരിങ്കാലി എന്ന് രജനിയെ ഡിഎംകെ വിശേഷിപ്പിച്ചു.

രജനികാന്തിന്‍റെ രാഷ്ട്രീയ നീക്കങ്ങളെ വിമര്‍ശിച്ച് അരപ്പേജ് വാദങ്ങളാണ് ഡിഎംകെ മുരശൊലിയില്‍ നിരത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് രജനികാന്തിനെ ഡിഎംകെ തുറന്നു വിമര്‍ശിക്കുന്നത്.

prp

Related posts

Leave a Reply

*