കാമുകിയ്ക്ക് പ്രണയ ദിന സമ്മാനമായി ഭാര്യയുടെ ജീവന്‍; പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിന് ശേഷം പിടിയിലായി. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തരുണ്‍ ജിനരാജിനെയാണ് അഹമ്മദാബാദ് പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.

തൃശൂര്‍ വിയ്യൂര്‍ സ്വദേശി കൃഷ്ണന്‍ യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ 2003 ഫെബ്രുവരി 14 നാണ് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. കാമുകിയ്ക്ക് വാലന്‍റൈന്‍സ് ഡേ സമ്മാനം എന്ന രീതിയിലാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

സജ്‌നിയെ കൊന്ന ശേഷം നിനക്കൊരു സമ്മാനമുണ്ട് എന്നു കാമുകിയെ ഫോണില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ കൊലയാളിയ്‌ക്കൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. ഇതോടെ കവര്‍ച്ചക്കാര്‍ ഭാര്യയെ കൊന്നു എന്നു വരുത്താന്‍ വീട് അലങ്കോലമാക്കി. പിന്നീട് സഹോദരന്‍ അരുണിന്‍റെ വീട്ടിലെത്തി അത്താഴത്തിന് ക്ഷണിച്ചു. മടങ്ങിയെത്തിയപ്പോള്‍ സജ്‌നി മരിച്ചുകിടക്കുന്നുവെന്ന് എല്ലാവരേയും വിളിച്ചുപറഞ്ഞു. ബോധം കെട്ടതു പോലെ അഭിനയിച്ചു.

 

പോലീസ് പിടികൂടുമെന്ന് മനസിലായതോടെ നാടുവിട്ട ഇയാള്‍ ജൂനിയറായി പഠിച്ച വിദ്യാര്‍ത്ഥിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കി. ഈ വ്യാജ രേഖകള്‍ കാട്ടി ഡല്‍ഹിയില്‍ ജോലി ചെയ്തു. അഞ്ചു വര്‍ഷം കഴിഞ്ഞ് പൂനെയിലേക്ക് സ്ഥലം മാറി. 2009ല്‍ സഹപ്രവര്‍ത്തകയായ നിഷയെ വിവാഹം ചെയ്തു. ബംഗളൂരു ഐടി സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ വാര്‍ഷിക ശമ്പളം 22 ലക്ഷം പറ്റുന്ന ജീവനക്കാരനുമായി. യെലഹങ്കയില്‍ ആഡംബര ഫ്‌ളാറ്റില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം സുഖ ജീവിതം. ഇതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്.

തരുണിന്‍റെ അമ്മയുടെ ഫോണിലേക്കുള്ള എല്ലാ കോളുകളും ആറു വര്‍ഷമായി നിരീക്ഷണത്തിലായിരുന്നു. പോലീസ് അന്നമ്മയുടെ യാത്രകളും നിരീക്ഷിച്ചു. ഇവര്‍ ബംഗളൂരുവില്‍ നിഷ എന്ന യുവതിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് പ്രവീണ്‍ തരുണ്‍ ആണെന്ന് പിന്നീട് പോലീസിന് ബോധ്യമായി.

ബംഗളൂരു ഐടി സ്ഥാപനത്തിലെ ലാന്‍ഡ് ലൈനില്‍ നിന്ന് വിളി വന്നതോടെ തരുണ്‍ ആണെന്ന് ബലപ്പെട്ടു. യഥാര്‍ത്ഥ പ്രവീണ്‍ ഭട്ടാലേ വടക്കേ ഇന്ത്യയില്‍ അധ്യാപകനാണെന്ന് ബോധ്യമായി. പോലീസ് തരുണിന്‍റെ ഓഫീസിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കുറിച്ചുള്ള വിവരം മറച്ചുവച്ചതിന് അമ്മ അന്നമ്മയ്‌ക്കെതിരെ നിയമനടപടിയുണ്ടാകും.

prp

Related posts

Leave a Reply

*