ശശികല ഇന്ന് കീഴടങ്ങിയേക്കും

അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി തടവും പിഴയും ശിക്ഷിച്ച
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. രണ്ട് ദിവസമായി എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടര്‍ന്ന ശശികല ഇന്നലെ രാത്രിയോടെയാണ് പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത്. തന്നെ ആര്‍ക്കും അണ്ണാ ഡിഎംകെയില്‍ നിന്ന് വേര്‍പ്പെടുത്താനാകില്ലെന്ന് ശശികല പറഞ്ഞു.  മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണു താനെന്ന് പറഞ്ഞ ശശികല ഇപ്പോഴും അതു തുടരുകയാണെന്നും വ്യക്തമാക്കി.

prp

Related posts

Leave a Reply

*