താര സംഘടന അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍. അമ്മ സ്വയം തിരുത്താന്‍ തയ്യാറാകണം. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയ്ക്കുശേഷമല്ല തീരുമാനമെടുത്തത്.
പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം. ദിലീപ് ധിക്കാരിയാണെന്നും സുധാകരന്‍ പറയുന്നു. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും അദ്ദേഹം പറയുന്നു.
മലയാളചലച്ചിത്രത്തിന് കൊച്ചി കേന്ദ്രീകരിച്ച് ലോബിയെന്നും സുധാകരന്‍ പറയുന്നു. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമെന്ന് വി. മുരളീധരന്‍ എംപി. നടിമാര്‍ എടുത്തത് ഉചിതമായ തീരുമാനം.
എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍, അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുരളീധരന്‍ പറയുന്നു.

